Zygo-Ad

"ചെറുത്തു നില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തു കാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍"; മണോളിക്കാവ് സംഘര്‍ഷത്തിലെ സ്ഥലം മാറ്റത്തില്‍ അതൃപ്തി പ്രകടമാക്കി സഹപ്രവർത്തകർ


തലശ്ശേരി:  മണോളിക്കാവില്‍ പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവർത്തകരെ അറസ്‍റ്റ് ചെയ്തതിന് പിന്നാലെ എസ് ഐമാരെ സ്ഥലം മാറ്റിയതില്‍ പോലീസ് സേനയില്‍ വ്യാപക അതൃപ്തി. സ്ഥലം മാറുന്ന ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങിലാണ് അതൃപ്തി പരസ്യമാക്കിയത്.

'ചെറുത്തു നില്‍പ്പിന്‍റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങള്‍' എന്നാണു യാത്രയയപ്പ് മൊമെന്‍റോയില്‍ വാചകം.

ആക്രമിക്കപ്പെട്ട എസ്‌ഐ വി.വി.ദീപ്തിക്കും ടി.കെ.അഖിലിനും സ്റ്റേഷനിലെ സഹപ്രവർത്തകർ നല്‍കിയ ഉപഹാരത്തിലാണ് പോലീസുകാർക്കുള്ള അമർഷം മറനീക്കി പുറത്തു വന്നത്. 

യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മേലുദ്യോഗസ്ഥരില്‍നിന്ന് സമ്മർദമുള്ളതായാണ് സൂചന.

തിരുവങ്ങാട് ഇല്ലത്തുതാഴെ മണോളിക്കാവ് ഉത്സവത്തിനിടയിലാണ് പോലീസുമായി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തില്‍ അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പോലീസ് വാഹനം തടഞ്ഞു നിർത്തി മോചിപ്പിക്കുകയും ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ