Zygo-Ad

സ്വർണം ആവശ്യപ്പെട്ട് പീഡനം:യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

 


തലശേരി:സ്വർണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന തലശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കോഴിക്കോ ട് സ്വദേശി സി പി അനു ഷിനാനെ (40)യാണ് തലശേരി പൊലീസ് അറസ്റ്റുചെയ്തത്. 2014 മാർച്ച് 23 മുതൽ 25 ഫെബ്രുവരി 2വരെ ഭർത്താവിൻ്റെ കോഴിക്കോട്ടുള്ള വീട്ടിൽവച്ചും തലശേരിയിലെ സ്വവസതിയിൽവച്ചും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചെന്നും ഫെബ്രുവരി 18ന് നൽകിയ പരാതിയിൽ പറഞ്ഞു. മാർച്ച് 14ന് വൈകിട്ട് യുവതിയുടെ സഹോദരനെ ഫോണിൽ വിളിച്ചും വധഭീഷണി മുഴക്കി. ഗൂഡല്ലൂരെ ജോലിസ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് യുവാവിനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 

10 വർഷംമുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട്.

വളരെ പുതിയ വളരെ പഴയ