തലശ്ശരി: തലശ്ശേരി ചിറക്കര സന്ദീപ് വധക്കേസില്‍ തന്റെ അമ്മയേക്കൂടി ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യ നിനിഷ' മാധ്യമങ്ങളോട് പ്രതികരിച്ചു.
സന്ദീപിൻ്റെ ഭാര്യയുടെ പിതാവായ കോഴിക്കോട് പനങ്കാവ് സ്വദേശി പ്രേമരാജനെ തലശ്ശേരി കോടതി ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.
2017 മെയ് 14 നാണ് കണ്ണൂർ തലശ്ശേരി ചിറക്കരയിലെ വീടിന് മുന്നില്‍ വെച്ച് സന്ദീപിനെ കുത്തിക്കൊല്ലുന്നത്. കൊലപ്പെടുത്തിയത് ഭാര്യയുടെ പിതാവ് പ്രേമരാജൻ.
കോഴിക്കോട് പന്തീരങ്കാവിലെ വീട്ടില്‍ നിന്നും ബൈക്കില്‍ ചിറക്കരയില്‍ എത്തിയായിരുന്നു കൊലപാതകം. നടത്തിയത്. ഇവരുടെ പ്രണയ വിവാഹത്തെ തുടക്കത്തിലെ എതിർത്തയാളാണ് പ്രേമരാജൻ' സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായിരുന്നു സന്ദീപ്.
വിവാഹ ശേഷവും കുടുംബ വഴക്ക് തുടർന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വിചിത്രമായിരുന്നു. സന്ദീപിന്റെയും ഭാര്യ നിനിഷയുടെയും മകള്‍ക്ക് സെറിബ്രല്‍ പാഴ്സി രോഗമുണ്ടായിരുന്നു.
തങ്ങളുടെ കുടുംബത്തില്‍ ആർക്കും ഇത്തരം രോഗമില്ലെന്നും സന്ദീപിന്റെ കുഴപ്പമാണ് കുട്ടിയുടെ വൈകല്യത്തിന് കാരണമെന്നും നിനിഷയുടെ മാതാപിതാക്കള്‍ വിശ്വസിച്ചു. ഇതിന്റെ പേരില്‍ നിരന്തരം പ്രശ്നങ്ങളുണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു കൊലപാതകം.
എട്ട് വർഷങ്ങള്‍ക്ക് ശേഷം വിധി വരുമ്പോള്‍ കേസില്‍ സാക്ഷിയായ നിനിഷയുടെ ഉള്‍പ്പെടെ മൊഴികള്‍ കേസില്‍ ജീവപര്യന്തം തടവ് വിധിക്കുന്നതില്‍ നിർണായകമായെന്നു അസി. പബ്ലിക് പ്രൊസിക്യൂട്ടർ രേഷ്മ പറഞ്ഞു.
വൈകല്യം ബാധിച്ച മകള്‍ക്കും മകനെ നഷ്ടമായ ഒരമ്മയ്ക്കും വേണ്ടിയുള്ള തായിരുന്നു തന്റെ പോരാട്ടമെന്നും നഷ്ടത്തിന്റെ വേദനക്കിടയിലും വിധി സന്തോഷം തരുന്നെന്നും പിതാവിനെ ജീവപര്യന്തം ശിക്ഷിച്ചതായുള്ള വിധി വന്നതിന് ശേഷം കണ്ണീരോടെ നിനിഷ പറഞ്ഞു.