Zygo-Ad

മേലൂര്‍ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള ടൂറിസം പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം


ധർമ്മടം:  മേലൂര്‍ ശിവക്ഷേത്രത്തില്‍ ഊട്ടുപുരയും ആധുനിക അടുക്കളയും ശൗചാലയങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പച്ചക്കൊടി.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 1.72 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മത വൈവിധ്യത്തിനും സൗഹാര്‍ദ്ദത്തിനും പേരു കേട്ട കേരളത്തിന് പുരാതനവും സമകാലികവുമായ കലകളുടെയും ആചാരങ്ങളുടേയും സമൃദ്ധമായൊരു പാരമ്പര്യമുണ്ടെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള പൈതൃക സമ്പന്നമായ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ നമ്മുടെ പാരമ്പര്യത്തെ ചേര്‍ത്തു പിടിക്കുകയാണ്. 

സംസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മേലൂര്‍ ശിവക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേലൂര്‍ ശിവക്ഷേത്രം കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള ധര്‍മ്മടത്താണ് സ്ഥിതി ചെയ്യുന്നത്.

വളരെ പുതിയ വളരെ പഴയ