താമരശ്ശേരി: പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ കണ്ടെത്തി. പതിമൂന്ന് വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പമാണ് കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ ഉണ്ടെന്ന വിവരം കർണാടക പൊലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പൊലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മാർച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാൻ വീട്ടില്‍ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെണ്‍കുട്ടി. മകള്‍ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്.
സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേ സമയം പെണ്‍കുട്ടി തൃശ്ശൂര്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ എത്തിയതിന്റെ ദ്യശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
പെണ്‍കുട്ടി നടന്നു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. ബന്ധുവായ യുവാവിനെയും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.