Zygo-Ad

ബസിൽ യാത്രക്കാരന്റെ അരലക്ഷം രൂപ പോക്കറ്റടിച്ച പ്രതിയെ തലശേരി പൊലീസ് പിടികൂടി

 


നിരവധി കേസുകളിൽ പ്രതിയായ പോക്കറ്റടിക്കാരനെ ജയിലിലടച്ചു. ബസ് കേന്ദ്രീകരിച്ച് പോക്കറ്റടി നടത്തിയതിന് കഴിഞ്ഞദിവസം പിടിയിലായ ഇരിക്കൂർ പെരുമ്പറമ്പിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ (37) ആണ് റിമാന്റ് ചെയ്തത്.

കഴിഞ്ഞദിവസം ബസിൽ വെച്ച് യാത്രക്കാരൻറെ 50,000 രൂപ ഇയാൾ പോക്കറ്റടിച്ചിരുന്നു. ഈ സംഭവത്തിൽ തലശേരി സി.ഐ: ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്. മയ്യിലിലെ അടിപിടിക്കേസിലും കണ്ണൂർ ടൗണിലെ കവർച്ചാക്കേസിലും പ്രതിയാണിയാൾ

വളരെ പുതിയ വളരെ പഴയ