വടകര: അഴിയൂരില്‍ അനധികൃതമായി കടത്തിയ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍.
മലപ്പുറം വേങ്ങരയില്‍ പാലശ്ശേരി മൂസക്കുട്ടി (45) ആണ് പിടിയിലായത്. 18 ലിറ്റർ മദ്യമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ വൈകീട്ട് 4.30 മണിക്ക് മാഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.
കോഴിക്കോട് ഐ.ബിയില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ വടകര എക്സൈസ് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കലും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാക്കുന്നത്.
എക്സൈസ് പാർട്ടിയില്‍ പ്രിവൻറിവ് ഓഫീസർ ഗ്രേഡ് ഷൈജു.പി.പി, സായിദാസ് കെ.പി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവർ പങ്കെടുത്തു.