കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.
ഇതിന്റെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താം ക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ഇവർക്കെതിരെ പേ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, കൂട്ടത്തല്ലിൽ മരിച്ചാൽ കേസെടുക്കില്ല'; ഷഹബാസിനെ ആക്രമിച്ച വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത്
സംഘർഷത്തിന് ശേഷം അക്രമി സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ ശബ്ദ സന്ദേശം അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ല', എന്നാണ് സംഘർഷത്തിന് ശേഷം അക്രമിച്ച വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു.
കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.
മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.
ഷഹബാസിനെ അക്രമിച്ചത് ആയുധമുപയോഗിച്ചാണെന്ന് ഉമ്മ കെ പി റംസീന നേരത്തേ പറഞ്ഞിരുന്നു. മുതിര്‍ന്നവരും സംഘത്തിലുണ്ടായിരുന്നു. ഷഹബാസിന്‍റെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് ഷഹബാസിന്‍റെ ഉമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ഷഹബാസിനെ മർദിച്ച കുട്ടി സന്ദേശമയച്ചു. ഇനിയൊരു ഉമ്മക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ഉമ്മ പറഞ്ഞു. ഷഹബാസിന്‍റെ ഫോണിലേക്കാണ് അക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശമയച്ചത്. സംഭവിച്ചതില്‍ പൊരുത്തപ്പെടണമെന്ന് ശബ്ദ സന്ദേശം. സംഭവച്ചതിൽ ഷഹബാസ് അർഹനാണ് എന്ന തരത്തിലായിരുന്നു ഈ സന്ദേശം.
ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ബൈക്കില്‍ പോകുമ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു: കോഴിക്കോട് റൂറല്‍ എസ്പി
താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ പ്രതികള്‍ അക്രമിച്ചത് മാരകമായി. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികൾ ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു.
അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചു വരികയാണ്.
ഗ്രൂപ്പില്‍ പ്രായ പൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ കേസെടുക്കും', എസ്പി കെ ഇ ബൈജു പറഞ്ഞു.
സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥി മാളിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെ നിന്നും ഒരാളുടെ ബൈക്കില്‍ കയറി പോയി. സ്വന്തം വീട്ടിലേക്കല്ല പോയത്. ബൈക്കില്‍ പോയ സമയത്ത് തന്നെ ഛര്‍ദ്ദിച്ചിരുന്നു.
സുഹൃത്തിന്റെ വീട്ടില്‍ പോയി കിടന്ന ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോയത്. ചികിത്സ ലഭിക്കുന്നതില്‍ ചെറിയ താമസം നേരിട്ടിട്ടുണ്ടെന്നും കെ.ഇ ബൈജു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ കുട്ടികളെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവം പൊലീസിന് പുറമെ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ വകുപ്പു തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.