Zygo-Ad

കോടികളുടെ ലഹരി വസ്തുക്കളുമായി മഞ്ചേരി സ്വദേശി കൊല്ലത്ത് പിടിയില്‍


മഞ്ചേരി: വൻ തുക വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി മഞ്ചേരി സ്വദേശി കൊല്ലം കടക്കലില്‍ പോലീസിന്‍റെ പിടിയിലായി.

മഞ്ചേരി പുല്ലഞ്ചേരി വായ്പ്പാറപ്പടി മുല്ലശ്ശേരി ബഷീര്‍ (45) ആണ് പിടിയിലായത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ലോറിയുമായി കടക്കല്‍ ബസ് സ്റ്റാൻഡിനകത്ത് വച്ച്‌ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നു. ലോറി പരിശോധിച്ചതില്‍ നിന്ന് വാട്ടര്‍ പ്യൂരിഫയര്‍ പെട്ടികള്‍ക്കടിയില്‍ സൂക്ഷിച്ച നിരവധി ചാക്കുകള്‍ കണ്ടെത്തി.

ഇതില്‍ നിരോധിത പാന്‍ മസാലകളും അരക്കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. രാജേഷ് ഡാന്‍സാഫ് ടീമംഗങ്ങളുടെ സഹായത്തോടെയാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ