Zygo-Ad

സ്നേഹക്കൂട്ടിലേക്ക് വീൽ ചെയർ കൈമാറി

  


തലശ്ശേരി: ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിൻ്റെ കീഴിൽ ധർമ്മടത്ത് പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട് എന്ന വൃദ്ധ മന്ദിരത്തിലെ അമ്മമാരുടെ ആവശ്യങ്ങൾക്കായി തലശ്ശേരി റോട്ടറി വകയായി വീൽ ചെയർ സംഭാവന ചെയ്തു.

    സ്നേഹക്കൂടിൽ വെച്ചു നടന്ന സമ്മേളനം കണ്ണൂർ ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ ഉദ്ഘാടനം ചെയ്തു.

    റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ആർ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം പി അരവിന്ദാക്ഷൻ, മേജർ പി ഗോവിന്ദൻ, എ കെ സുഗുണൻ, സി പി കൃഷ്ണകുമാർ, അഡ്വ. പ്രദീപ്നാഥ്, ടി എം ദിലീപ് കുമാർ, ദീപ ടീച്ചർ, അസീസ് ചേറ്റംകുന്ന് എന്നിവർ സംസാരിച്ചു.

    ഡോ. ശ്രീജിത്ത് സ്വാഗതവും ധ്യാൻ രാജ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ