പയ്യോളി: ഉത്സവപ്പറമ്പില്‍ ആയുധവുമായി വന്ന് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
അയനിക്കാട് ചൊറിയൻ ചാല്‍ താരേമ്മല്‍ രാഹുല്‍ രാജ് (32)ആണ് പിടിയിലായത്.
അയനിക്കാട് ചൂളപറമ്പത്ത് കുട്ടിച്ചാത്തൻ ക്ഷേത്രത്തില്‍ വ്യാഴായ്ച്ച രാത്രി 9 മണിയോടെയാണ് യുവാവിനെ പയ്യോളി പോലീസ് ഇൻസ്‌പെക്ടർ എ കെ സജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പൊതു ജനങ്ങള്‍ കൂടുന്ന സ്ഥലത്ത് മനഃപൂർവം ആയുധവുമായി വന്നു സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന് ഭാരതീയ നിയമ സഹിത 192-ആം വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്സവ സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച രാഹുല്‍ രാജിനെ പോലീസ് നിരവധി തവണ പിന്തിരിപ്പിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കാതെ വീണ്ടും സംഘർഷമുണ്ടാക്കൻ ശ്രമിക്കുകയായിരുന്നു.
ഇതോടെയാണ് പോലീസ് കസ്റ്റടിയില്‍ എടുത്തത്.പോലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തുകയും അരയില്‍ ഒളിപ്പിച്ചു വെച്ച ഇരുമ്പ് നിർമ്മിതമായ മാരകായുധം കണ്ടെടുക്കുകയും ചെയ്തു.