വടകര: വടകര കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കല്ലേരി വൈദ്യർ പീടികയ്ക്ക് സമീപം വൈകുന്നേരം 6.45നായിരുന്നു സംഭവം. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്.
നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. വൈദ്യുതി ലൈനില്‍ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുനിങ്ങാട് - വില്യാപ്പള്ളി വടകര റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.