സംസ്ഥാനത്തെ പൂർണമായും തഴയുന്ന കേന്ദ്ര നിലപാട് തിരു ത്തണമെന്നാവശ്യപ്പെട്ട് "കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോ ദ്യവുമായി സിപിഐ എം 25ന് നടത്തുന്ന കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ പ്രചരണാർഥമുള്ള പിണറായി ഏരിയാ ജാഥക്ക് ഉജ്വല തുടക്കം. ജില്ലാ കമ്മിറ്റി അംഗം എൻ വി നികേഷ് കുമാർ ജാഥ ലീഡറും ഏരിയ സെക്രട്ടറി കെ ശശിധരൻ മാനേജറുമായ പിണറായി ഏരിയ കാൽ നട ജാഥ വേങ്ങാട് തെരുവിൽ ജില്ലാ കമ്മിറ്റി അംഗം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വി ജയൻ അധ്യക്ഷനായി. കെ മനോഹരൻ, പി ബാലൻ, എം മോഹനൻ, ടി സുധീർ, പി എം അഖിൽ എന്നിവർ സംസാരിച്ചു. കെ പത്മനാഭൻ സ്വാഗതം പറഞ്ഞു. വെള്ളി രാവിലെ ഒമ്പതിന് അഞ്ചരക്കണ്ടി തട്ടാരിയിൽ നിന്നും തുടങ്ങി വൈകിട്ട് കോട്ടയം അങ്ങാടിയിൽ സമാപിക്കും.