Zygo-Ad

കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ല'; തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്

തലശ്ശേരി:  തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിലാണ് 7 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.

 


കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്കേറ്റിരുന്നു.

കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഎം - ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം.

വളരെ പുതിയ വളരെ പഴയ