തലശ്ശേരി : വടക്കൻ പാട്ടിലെ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്യത്തങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും.
തലശേരി പൈതൃകം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 21 മുതൽ 27 വരെയാണ് പൊന്യത്തങ്കം. കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തിയത് കുംഭം 10, 11 തീയതികളിലായാണ്. ഇതിനെ അനുസ്മരിച്ചാണ് അങ്കം. വെള്ളിയാഴ്ച ആരംഭിക്കുന്ന പൊന്ന്യ ത്തങ്കത്തിൽ ദിവസേന കളരിപ്പയറ്റ്, കലാമത്സരങ്ങൾ, വിവിധ മ്യൂസിക് ബാൻഡുകളുടെ പരിപാടികൾ എന്നിവ നടക്കും. 21ന് മസാല കോഫി, 22ന് തേക്കിൻകാട് ബാൻഡ്, 23ന് വൈബ്‌സ് ഓഫ് കേരള, 24ന് അതുൽ നറുകരയുടെഫോക്ക് ഗ്രാഫർ, 25ന് തൈക്കൂടം ബ്രിഡ്, 26ന് എം ജി ശ്രീകുമാർ-കൃഷ്ണപ്രഭ എന്നിവർ നയിക്കുന്ന ഗാനമേള, 27ന് റിമി ടോമി സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.