തലശ്ശേരി : 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. എടക്കാട് കിഴുന്ന ദേശബന്ധു വായനശാലയ്ക്ക് സമീപം എരോത്ത് ഇല്ലം ഹൗസിൽ എൻ. ഗണേശനെയാണ് (55) തലശ്ശേരി പോക്സോ ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്.2022 ഡിസംബർ 16-നാണ് സംഭവം. എടക്കാട് പോലീസ് എസ്.ഐ എൻ. ദിജേഷ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ അന്വേഷണം നടത്തി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.