Zygo-Ad

ധര്‍മ്മടത്ത് വിവാഹ വാഗ്ദ്ധാനം നല്കി യുവതിയെ പീഡിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്തു, പരാതി നല്കിയിട്ടും നടപടിയെടുക്കാതെ പൊലീസ്

 


ധർമ്മടം: വിവാഹ വാഗ്ദ്ധാനം നല്കി യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത ആള്‍ക്കെതിരെ പരാതി കൊടുത്തിട്ടും നടപടി എടുക്കാതെ പോലീസ് .കണ്ണൂർ ഡി ഐജിക്ക് പരാതി കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടം പോലീസിന് പരാതി കൈമാറിയെങ്കിലും നടപടിയില്ല.

ധർമ്മടം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. മട്ടന്നൂർ വെമ്പാടി സ്വദേശി ആയ സത്യൻ മുന്നേ വിവാഹിതൻ ആണെന്ന് പറയാതെ യുവതിയെ വിവാഹം കഴിക്കുക്കുകയും നിരവധി സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുക പതിവായിരുന്നു.

യുവതിയുടെ മേലൂരിലുള്ള വീട് 27 ലക്ഷത്തിന് വില്‍പ്പന നടത്തുകയും ആ പണം ഓരോ ആവശ്യം പറഞ്ഞു യുവതിയുടെ കയ്യില്‍ നിന്ന് വാങ്ങിക്കുകയും ചെയ്തു. യുവതിയുടെ സ്വർണ്ണവും പണവും കൈക്കലാക്കി ബാംഗ്ലൂരില്‍ നിന്ന് മുങ്ങിയ സത്യൻ മട്ടന്നൂർ വെമ്പടിയില്‍ സുഖിച്ചു കഴിയുകയാണ്.

സ്ത്രീ ബാംഗ്ലൂരില്‍ നിന്ന് ആത്മഹത്യക്കും ശ്രമിച്ചു. അതിനു ശേഷം ബാംഗ്ലൂർ മലയാളി സമാജം ആളുകള്‍ തലശ്ശേരിയില്‍ എത്തിച്ചു. വീടും പണവും ഇല്ലാത്ത യുവതി ഇപ്പോള്‍ വീട്ടു ജോലി എടുത്തു ജീവിക്കുകയാണ്. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തത് ഇയാളുടെ പോലീസുമായുള്ള ബന്ധമാണ് എന്നാണ് പുറത്ത് വരുന്ന വിവരം

വളരെ പുതിയ വളരെ പഴയ