നാദാപുരം : നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നിർത്തിയ നെതിരെ കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.
ആശുപത്രിയിൽ എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
നൂറുകണക്കിന് ബെഡുകൾ ഉള്ള ആശുപത്രിയിൽ ഒരു രോഗിയെ പോലും കിടത്തി ചികിത്സക്കായി പ്രവേശിപ്പിക്കാതെ വാർഡുകൾ അടച്ചിട്ട അതോടെയാണ് കോൺഗ്രസ് സമരത്തിനിറങ്ങിയത്.
ഗവൺമെൻറ് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ: എ സജീവൻ,അഡ്വ: കെ.എം രഘുനാഥ്, കോടിക്കണ്ടി മൊയ്തു , കെ.ടി കെ അശോകൻ,പി പി മൊയ്തു, എ.പി ജയേഷ്, ഉമേഷ് പെരുവ ങ്കര , കക്കാടൻ റാഷിദ് ഷംസീർ നാദാപുരം,പി.വി ചാത്തു, എം.കെ വിജേഷ്, സി.കെ കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു