തലശ്ശേരി: തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്ക് ഇടയിലുള്ള കൊടുവള്ളി-എൻഎച്ച്-മമ്പറം (കൊടുവള്ളി) ലെവൽ ക്രോസ് ജനുവരി ആറിനു രാവിലെ എട്ട് മുതൽ എട്ടിനു രാത്രി 11 വരെയും ബ്രണ്ണൻ കോളേജ്-എൻഎച്ച് (പോലീസ് സ്റ്റേഷൻ ഗേറ്റ്) ജനുവരി ഏഴിനു രാവിലെ എട്ട് മുതൽ എട്ടിനു രാത്രി 11 വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.