Zygo-Ad

തലശ്ശേരിയിൽ 26.66 ഗ്രാം എം ഡി എം എ യുമായ് യുവാവ് അറസ്റ്റിൽ


 തലശ്ശേരിയിൽ 26.66 ഗ്രാം എം ഡി എം എ യുമായ് യുവാവ് അറസ്റ്റിൽ.ധർമ്മടം പാലയാട് സ്വദേശി പി.ടി .നഫ്സൽ ( 30) ആണ് തലശ്ശേരി പോലീസിന്റെ പിടിയിലായത് 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  തലശ്ശേരി എസ് ടി കെ അഖിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ്  റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 26 . 66 ഗ്രാം എംഡിഎംഎ യുമായ്  ധർമ്മടം പാലയാട് സ്വദേശി പി.ടി .നഫ്സലിനെ പിടികൂടിയത്. ട്രെയിൻ മാർഗം ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് എം ഡി എ എന്ന് പോലിസ് പറഞ്ഞു. എ എസ് പി യുടെ ഡാൻസാഫ് സ്ക്വാഡും പരിശോധനയിൽ ഉണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി

വളരെ പുതിയ വളരെ പഴയ