Zygo-Ad

മത്സ്യ തൊഴിലാളികളോടുള്ള സ്‌പീക്കറുടെ വെല്ലുവിളി പ്രസംഗത്തിനെതിരെ പ്രതിഷേധ സംഗമം ജനുവരി ഒന്നിന്‌


തലശ്ശേരി: തലശ്ശേരി കടല്‍ പാലം കേന്ദ്രീകരിച്ച്‌ നടത്തുന്ന ടൂറിസം വികസനത്തിന്റെ പേരില്‍ തലശ്ശേരിയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ച്‌ ജോലി ചെയ്യുന്ന ആയിരക്കണക്കിന്‌ തൊഴിലാളികളുടെ തൊഴിലിനെ സാരമായി ബാധിക്കുന്ന തരത്തില്‍ ഇക്കഴിഞ്ഞ ദിവസം കടല്‍ പാലം കേന്ദ്രീകരിച്ച്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും വ്യാപാരി വ്യവസായി സമിതിയും സംയുക്‌തമായി നടത്തുന്ന ഫുഡ്‌ ഫെസ്‌റ്റിവെലിന്റെ ഉദ്‌ഘാടനത്തില്‍ നടത്തിയ വെല്ലുവിളി പ്രസംഗത്തിനെതിരെയും കേരള നിയമസഭാ സ്‌പീക്കര്‍ പദവിക്ക്‌ യോജിക്കാത്ത തരത്തില്‍ മത്സ്യ വണ്ടി ബഹു: എ.എന്‍ ഷംസീര്‍, നേരിട്ട്‌ തടയാന്‍ നേതൃത്വം കൊടുത്തതിലും പ്രതിഷേധിച്ച്‌ ജനുവരി ഒന്നിന്‌ വൈകു:4 മണിക്ക്‌ പഴയ ബസ്‌റ്റാന്റ്‌ പരിസരം പ്രതിഷേധ സംഗമം സഘടിപ്പിക്കും.

സംഗമത്തില്‍ വിവിധ രാഷ്ര്‌ടീയ സാമൂഹ്യ വ്യാപാര സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ മത്സ്യ മാംസമാര്‍ക്കറ്റ്‌ സംരക്ഷണ സമിതി ചെയര്‍മ്മാന്‍ ഫൈസല്‍ പുനത്തിലും കണ്‍വീനര്‍ ബഷീര്‍ പാറപ്രവും അറിയിച്ചു.

വളരെ പുതിയ വളരെ പഴയ