Zygo-Ad

സ്പീക്കറുടെ വെല്ലുവിളി; പദവിയുടെ മാന്യതക്ക് നിരക്കാത്തത് - യൂത്ത് കോൺഗ്രസ്‌


തലശ്ശേരി : തലശ്ശേരി മത്സ്യ മാർക്കറ്റ് വിഷയത്തിൽ സ്പീക്കറുടെ പ്രസംഗം മത്സ്യത്തൊഴിലാളികളോടുള്ള വെല്ലു വിളിയെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് അഭിപ്രായപ്പെട്ടു . 

 ടൂറിസം വികസന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊതുജന മദ്ധ്യത്തിൽ വാഹനം തടയുകയും പരസ്യമായി ഭീഷണി പ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും മത്സ്യ കച്ചവടക്കാരെ അവഹേളിച്ചു സംസാരിക്കുകയും ചെയ്ത സ്പീക്കർ എ.എൻ.ഷംസീർ സ്പീക്കർ പദവിയുടെ മാന്യത കളയരുത് എന്ന് യൂത്ത് കോൺഗ്രസ്‌ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു . 

മത്സ്യ തൊഴിലാളികളുടെ ജീവനും ജീവിതവും ഇല്ലാതാക്കിയല്ല ടൂറിസം വികസനം നടപ്പിലാക്കേണ്ടതെന്നും തലശ്ശേരിയുടെ പൈതൃകവും പാരമ്പര്യവും പ്രകൃതിയുടെ സവിശേഷതകളും തിരിച്ചറിഞ്ഞുള്ള വികസനമാണ് തലശ്ശേരിക്കാവശ്യമെന്നും പ്രസ്തുത യോഗം അഭിപ്രായപ്പെട്ടു . 

യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ അർബാസ് സി കെ , ഹൈമ ,പ്രത്യുഷ്, ചിന്മയ് മാസ്റ്റർ , ഷുഹൈബ് വി വി , എന്നിവർ പങ്കെടുത്തു .

വളരെ പുതിയ വളരെ പഴയ