വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രിയങ്ക ഗാന്ധി ഇതുവ തുവരെ അനുശോചനം പോലും രേഖപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.
പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാന്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തില്‍ എത്തുന്നില്ലെന്ന് സിപിഐഎം ഉന്നയിച്ചു. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.