കണ്ണൂർ: കാടാച്ചിറ എടക്കാട് റോഡിൽ ആനപ്പാലത്ത് കൾവേട്ട് നിർമ്മാണം നടക്കുന്നതിനാലും എളയാവൂർ അമ്പലം റോഡിന്റെ ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാലും ഇതു വഴി വാഹന ഗതാഗതം നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.