തലശ്ശേരി: ഒരു വ്യക്‌തിക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ പ്രോത്സാഹനം വിദ്യാഭ്യാസത്തിനുള്ള സഹായമാണ്. ഒരാള്‍ക്ക് കൊടുക്കുന്ന ഭക്ഷണമായാലും ജോലിയായാലും താമസ സൗകര്യമായാലും എല്ലാറ്റിനും ഒരു പരിധിയുണ്ട്.
എന്നാല്‍ ജീവിത കാലത്തക്കേ് മുഴുവന്‍ ഒരാള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രോത്സാഹനം വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനമാണെന്നും ഷാഫി പറമ്പിൽ എം.പി. പറഞ്ഞു.
വിദ്യാഭ്യാസം നേടിയവരുടെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് പിന്നീട് നാടിന്റെ മേല്‍വിലാസമായി മറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീനസ് കോര്‍ണറിനു സമീപം കൊടുവള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൊയ്‌തു മൗലവി സ്‌മാരക ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സാധന ടീച്ചര്‍ എന്റോവ്‌മെന്റ് വിതരണവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എം.പി. ചടങ്ങില്‍ എം.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എ.ടി. ദില്‍ഷാദ്, സ്‌റ്റാഫ് സെക്രട്ടറി നിഷ എസ്. പോള്‍, നഗരസഭ കൗണ്‍സിലര്‍ ടി.പി. ഷാനവാസ്, പ്രിന്‍സിപ്പള്‍ നിഷീദ് സംബന്ധിച്ചു. യു. സിയാദ് സ്വാഗതവും പത്മജ രഘുനാഥ് നന്ദിയും പറഞ്ഞു..