Zygo-Ad

നഗരസഭ ഒഴിപ്പിച്ച തെരുവോരക്കച്ചവടം പുനസ്ഥാപിച്ചു :പിടിച്ചെടുത്ത സാധനങ്ങൾ തിരിച്ചു നൽകാൻ ഉത്തരവ്.


 തലശ്ശേരി : നിയമവിധേയമായി കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരെ സംരക്ഷിക്കേണ്ടതിനു പകരം കുടിയൊഴിപ്പിച്ച നഗരസഭ നടപടി നിയമ നിഷധേമാണെന്ന്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം പി അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു.  തലശ്ശേരി കടലോരത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച നടപടി ശരിയല്ലെന്ന  കേരള സംസ്ഥാന തെരുവോര കച്ചവടക്കാരുടെ പ്രശ്ന പരിഹാര സംരക്ഷണ സമിതിയുടെ ഉത്തരവിനെ തുടർന്ന്  ഇന്നലെ കച്ചവടം പുന: സ്ഥാപിച്ചിരുന്നു

നഗരസഭ  കുടിയിറക്കപ്പെട്ട തൊഴിലാളികൾ നൽകിയ പരാതിയിൽ കച്ചവടം പുന:സ്ഥാപിക്കാമെന്ന് ഉത്തരവുണ്ടായിരുന്നു.

ഇതിൻ്റെ  അടിസ്ഥാനത്തിൽ കച്ചവടം പുനസ്ഥാപിച്ചതിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം. പി അരവിനാക്ഷൻ. ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യുന്ന ഏതൊരു വിഭാഗത്തിനും സുരക്ഷണം നൽകാനുള്ള ബാധ്യത കോൺഗ്രസിനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. നഗരസഭ കടൽ പാലം പരിസരത്തു നിന്നും പിടിച്ചെടുത്ത ഉന്തു വണ്ടികളും മറ്റു സാധനങ്ങളും കച്ചവടക്കാർക്ക് തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു. നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ (ഐ. എൻ ടി യു സി ) പ്രസിഡൻ്റ്  എം നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ടി എം റുബ്സീന,ഐ. എൻ. ടി യു സി  സംസ്ഥാന സെക്രട്ടറി പി ജനാർദ്ധനൻ,  എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ