കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ 4 ആർ.പി.എഫ് ഉദ്യോഗസ്ഥരും, 4 ജി.ആർ.പി ഉദ്യോഗസ്ഥരും, ഒരു പോർട്ടറുമുൾപ്പെടെ 9 പേരെ 2024 ഡിസംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുഡ്സ് ഷെഡ് റോഡിൽ സഹകരണ ബാങ്കിന് മുകളിലുള്ള വ്യാപാര ഭവൻ ഹാളിൽ വെച്ച് തലശ്ശേരി വികസന വേദി ആദരിക്കുന്നു.
പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ ഷംസീർ നിർവ്വഹിക്കും. തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ചടങ്ങിൽ വിശിഷ്ടാതിഥിയാകും.
എ.എസ്.ഐ പി. ഉമേശൻ (ആർ.പി.എഫ് കണ്ണൂർ), എ.എസ്.ഐ
കെ.വി മനോജ് കുമാർ (ആർ.പി.എഫ് തലശ്ശേരി), എ.എസ്.ഐ പി. മനോജ് കുമാർ (ആർ.പി.എസ് കണ്ണൂർ), കോൺസ്റ്റബിൾ വി.കെ റിബേഷ് (ആർ.പി.എഫ് തലശ്ശേരി), സിവിൽ പോലീസ് ഓഫീസർ ബിബിൻ മാത്യു (ജി.ആർ.പി കണ്ണൂർ), ഹെഡ് കോൺസ്റ്റബിൾ വി.ശശി കുമാർ (ആർ.പി എഫ് തലശ്ശേരി), കോൺസ്റ്റബിൾ പി.പ്രണവ് (ആർ.പി.എഫ് തലശ്ശേരി), എ.കെ റെനീപ് ( റെയിൽവേ പോർട്ടർ തലശ്ശേരി) എന്നിവർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങും.