Zygo-Ad

ബസ് സ്റ്റാൻഡ് ശുചിമുറിയില്‍ യാത്രക്കാരനെ കൊള്ളയടിച്ച രണ്ടു പേര്‍ അറസ്റ്റില്‍

 


തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം യുവാവിനെ തടഞ്ഞ് നിർത്തി പണം കവർച്ച ചെയ്ത സംഭവത്തില്‍ രണ്ട് പേരെ തലശ്ശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച്ച അർധരാത്രിയാണ് സംഭവം.വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ കോയമ്പത്തൂരില്‍ നിന്നും തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പ്രാഥമിക ആവശ്യത്തിന് പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയ മുറിയില്‍ എത്തിയ 'മുഴക്കുന്ന് പുണിയാനം സ്വദേശി പി. അജിത്ത് കുമാറിനെ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏല്‍പ്പിച്ച്‌ പേഴ്സില്‍ ഉണ്ടായിരുന്ന ആയിരം രൂപ കവർച്ച ചെയ്യുകയും മൊബൈല്‍ ഫോണ്‍ കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു. 

അജിത്ത് കുമാറിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. തലശ്ശേരി കാവുംഭാഗം സ്വദേശി ചെറുമഠത്തില്‍ ബൈജു (38) , പെരിങ്ങോം പെടേന സ്വദേശി വാഴ വിളപ്പില്‍ സിറാജ്, (44) എന്നിവരാണ് തലശ്ശേരി ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്.

ടൗണ്‍എസ്.ഐ.വി വി ദീപ്തി നേത്യത്വത്തില്‍ പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയർ സിവില്‍ പോലീസ് ഓഫീസർ. സിപി

പ്രത്യുഷ് , സിവില്‍ പോലീസ് ഓഫീസർമാരായ എം.സാബു ബാലൻ, ടി.ദിപിൻ എന്നിവർ നടത്തിയ. അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ