Zygo-Ad

തലശേരി താലൂക്ക് നേഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും മെമ്പർഷിപ്പ് കേമ്പയിനും സംഘടിപ്പിച്ചു.


തലശേരി :തലശേരി താലൂക്ക് നേഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഗാന്ധിജി അനുസ്മരണവും മെംബർഷിപ്പ് കേമ്പയിനും നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഡോ.ജോസ് ജോർജ്ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.പി.ജനാർദ്ദനൻ മുഖ്യഭാഷണം നടത്തി.ഉച്ചംമ്പള്ളി രാഗേഷ് അംഗത്വം സ്വീകരിച്ചു. എം.കെ.ഉദയകുമാർ അദ്ധ്യക്ഷം വഹിച്ചു.എൻ.കെ.രാജീവ് , ശ്രിജിത്ത് കെ.കെ , പി.പി.സുരേന്ദ്രൻ, കെ.രാമചന്ദൻ,ടി.എ.രാം ദാസ് , എൻ.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ