തലശ്ശേരി: തായ് ലാൻഡിലെ ഫുക്കറ്റിൽ വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനി മരിച്ചു.പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബർ നാലി നായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയിൽ സിങ്കപ്പൂർ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം.
സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപി താക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കിൽ സന്ദർശനത്തിന് പോയപ്പോഴായിരുന്നു അപകടം