Zygo-Ad

സ്നാച്ചിങ് കേസുകളിൽ കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വച്ച് അറസ്റ്റ് ചെയ്തു.

 


തലശ്ശേരി, ചക്കരക്കൽ, ന്യൂ മാഹി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത സ്നാച്ചിങ് കേസുകളിൽ ഉൾപ്പെട്ട പ്രതികളായ ഇരിക്കൂർ പടയങ്ങോട് സ്വദേശിയായ സാലിഹ്, ഇരിക്കൂർ മണ്ണൂർ സ്വദേശിയായ സാബിർ എന്നിവരെ തലശ്ശേരി എ.എസ്.പി. ഷഹിൻഷാ ഐ.പി.എസ്, തലശ്ശേരി പോലീസ് സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ. ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വച്ച് പിടികൂടി കസ്റ്റഡിയിൽ എടുത്ത് തലശ്ശേരി പോലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്ത് എസ്ഐ ദീപ്തി വി.വി. അറസ്റ്റ് രേഖപ്പെടുത്തി. 

അന്വേഷണ സംഘത്തിൽ എ.എസ്.ഐ. അബ്ദുൽ റഫീഖ്, സി.പി.ഒ. മാരായ ഷാജി, ലിജീഷ്, എ.എസ്.പി. യുടെ സ്‌ക്വാഡ് അംഗങ്ങളായ രതീഷ്, ശ്രീലാൽ, ഹിരൺ എന്നിവരും ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ