ലോക ആത്മഹത്യ പ്രതിരോധദിനത്തിൽ ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണുരും തലശ്ശേരി നഗരസഭ PHC കോടിയേരിയും സംയുക്തമായി തലശ്ശേരി പാറാൽ ദറൽ ഇർഷാദ് അറബിക് കോളേജ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. രാജശ്രീ( pp JHI കോടിയേരി phc )സ്വാഗതം പറഞ്ഞ ചടങ്ങിൽ Dr ധന്യ (മെഡിക്കൽ ഓഫീസർ PHC കോടിയേരി )അദ്ധ്യക്ഷയായിരുന്നു.
Dr. അബ്ദുൽ ജലീൽ, പ്രിൻസിപ്പൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പറാൽ പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു.
Dr വീണ എ ഹർഷൻ (നോഡൽ ഓഫീസർ ജില്ലാ മാനസികാരോഗ്യം കണ്ണൂർ) വിദ്ധ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു. 120 വിദ്യാർഥികൾ പങ്കെടുത്തു. Dr ഷഫീഖ് ഇക്ര (കോർഡിനേറ്റർ) , Mr . അഷ്‌റഫ് (അസോസിയേറ്റ് പ്രൊഫസ്സർ )എന്നിവർ ആശംസയർപ്പിച്ച ചടങ്ങിൽ ടെന്നിസൺ തോമസ്(,ഹെൽത്ത് ഇൻസ്പക്ടർ കോടിയേരി പോക്ആ )ആത്മഹത്യ പ്രതിരോധ ദിന പ്രതിജ്ഞയും സന്ദേശവും നൽകി. പരിപാടിക്ക് മുഹമ്മദ് സിനാൻ ( NSS സെക്രട്ടറി ദാറുൽ ഇർഷാദ് അറബിക് കോളേജ് പറാൽ ) നന്ദി അർപ്പിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി രാവിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്കിറ്റ് അവതരണവുമുണ്ടായിരുന്നു.