Zygo-Ad

തലശ്ശേരി സെൽഫി പോയിന്റിൽ മാവേലിയോടൊപ്പം ഫോട്ടോ എടുക്കാൻ തിരക്കേറുന്നു

 


തലശ്ശേരി :തലശേരി കാർഷിക വികസന ബാങ്ക് ഒരുക്കിയ സെൽഫി പോയിന്റ്റിൽ തിരക്കേറുന്നു. തലശേരി ടൗൺഹാളിന് സമീപത്തെ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലാണ് ചെണ്ടുമല്ലി പൂക്കൾക്കിടയിൽ മാവേലിയോടൊപ്പം സെൽഫിയെടുക്കാൻ അവസരമൊരുക്കിയത്. ബാങ്കിലെ ജീവനക്കാർ മട്ടുപ്പാവിൽ വിളയിച്ചെ ടുത്ത ചെണ്ടുമല്ലി പൂക്കളാണ് സെൽഫി പോയിൻ്റിലെ പ്രധാന ആകർഷണം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി പി അനിത സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്റ് എ അശോകൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ വി പവിത്രൻ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ വി ശ്രീകല, അസിസ്റ്റന്റ് രജിസ്ട്രാർ വി ഫിറോസ് ഡയറക്ടർമാരായ വി പി നാണു, എ സതി, കെ സുരിജ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി വി ജയൻ, തലശേരി ബ്രാഞ്ച് മാനേജർ ആർ പി സജിന, ജീവനക്കാരായ ജോർജ് ജയിംസ്, കെ കെ മഞ്ജുഷ, എം പി സജീഷ്, എം റോഷിത്ത്, കെ റീജ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്

വളരെ പുതിയ വളരെ പഴയ