കണ്ണൂർ : കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ്‌ജനിലയാണ് പെരളശേരി പഞ്ചായത്തിലെ പിലാഞ്ഞിയിലുള്ള മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ് ഭൂമിയില്‍ സ്‌ഥാപിച്ചത്.
മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഉള്ള സ്‌ഥലമാണ് പെരളശ്ശേരി. വെറുതെ തരിശായി കിടന്ന 30 സെന്റ് സ്‌ഥലത്ത് 150 കിലോവാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ പ്ലാന്റുകളാണ് സ്‌ഥാപിച്ചത്.1500 ചതുരശ്ര മീറ്ററില്‍ 545 വാട്ട് ശേഷിയുള്ള 276 സോ ളാര്‍ പാനലുകളാണ് ഇവിടെയുള്ളത്.ഈ സോളാര്‍ പ്ലാന്റില്‍ നിന്നും 600 യുനിറ്റ് വൈദ്യുതി ഉത്‌പാദനമാണ് ലക്ഷ്യമിടുന്നത് ഉയര്‍ന്ന കാര്യക്ഷമതയുള്ള അതിനൂതന മോണോ പെര്‍ക്ക് സാങ്കേതികവിദ്യയിലുള്ള സോളാര്‍ പാനലുകളാണ് ഇവിടെ സ്‌ഥാപിച്ചിട്ടുള്ളത്. റൂര്‍ ബന്‍പദ്ധതി പ്രകാരം ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന് കീഴിലുള്ള മറ്റു ഓഫിസുകള്‍, അംഗന്‍വാടികള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്‌ഥാപനങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ പ്ലാന്റിലൂടെ കഴിയുന്നുണ്ടെന്ന് പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ പറഞ്ഞു.
വൈദ്യുതി ക്ഷാമം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്‌ഥാനത്ത് തന്നെ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്ത് മുന്‍കൈയെ്ടുത്ത് ഗെ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ്‌ജ നിലയം സ്‌ഥാപിക്കുന്നത്.
സ്വയംപര്യാപ്‌തതയുടെ സന്ദേശം വൈദ്യുതി ഉത്‌പാദനത്തിലൂടെ പകര്‍ന്നു നല്‍കുകയാണ് പെരളശേരിയെന്ന ഗ്രാമ പഞ്ചായത്ത്. സോളാര്‍വൈദ്യുതി ഉപയോഗിച്ചു മാലിന്യ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.