ബ്രണ്ണൻ കോളേജിൻ്റെ അധീനതയിലുള്ള സിന്തറ്റിക് ട്രാക്ക് വന്നതോടെ വഴി ഇല്ലാതെ പ്രയാസപ്പെട്ട കാരായി-കുന്നും പുറം പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായ കാരായി-കുന്നുംപുറം റോഡ് യാഥാർഥ്യമാവുന്നു. ഇതിനായി ജനകീയറോഡ് നിർമാണക്കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. മുഖ്യ മന്ത്രിയുടെ നിർദേശപ്രകാരം
ധർമടം പഞ്ചായത്തിനോട് കാരായി കുന്നുംപുറം റോഡിൻ്റെ അളവ് തിട്ടപ്പെടുത്തി സർക്കാരി കൈമാറാൻ ആവശ്യപ്പെട്ടു. സായിയുടെ കൈവശമുള്ള സ്ഥലം പഞ്ചായത്തിന് റോഡ് നിർമാണത്തിന് വിട്ടുകിട്ടാൻ അളവെടുത്തു. ധർമടം പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ എം പി മോഹനൻ നേതൃത്ത്വത്തിൽ അസി. എൻജി നിയർ, ഓവർസിയർ എന്നിവർ സ്ഥലം പരിശോധിച്ചു.