കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതിയുടെ 2024 ലെ യുവപ്രതിഭ പുരസ്‌കാരം രാജേഷ് ബാബു ടി വിയ്ക്ക്.ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍മേക്കര്‍ എന്ന ബിസിനസ് മോട്ടിവേഷനല്‍ പുസ്തകത്തിനും മികച്ച മോട്ടിവേഷനല്‍ സ്പീക്കറും എന്നീ മികവുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.10001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പുസ്തകരേഖയും അടങ്ങുന്നതാണ് പുരസ്‌കാരം.27 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നടനും ഡി വൈ എസ് പിയുമായ സിബി തോമസ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍, സപര്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആനന്ദ കൃഷ്ണന്‍ എടച്ചേരി, സപര്യ സംസ്ഥാന ജനറല്‍സെക്രട്ടറി കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ അറിയിച്ചു.