തലശ്ശേരി: തലശ്ശേരിയിൽ മയക്കുമരുന്നുമായി 3 യുവാക്കളെ അറസ്റ്റു ചെയ്തു. പെരളശ്ശേരി ചെറുമാവിലായി സ്വദേശി മിഥുൻ മനോജ്, ധർമ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ കെ, തലശ്ശേരി മാടപ്പീടികയിലെ വിഷ്‌ണു പി.കെ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 12.51 ഗ്രാം എംഡിഎംഎയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു