Zygo-Ad

അറിയിപ്പ്.


തലശ്ശേരി: തലശ്ശേരി മുനിസിപ്പാലിറ്റയിലെ മുഴുവൻ വാർഡുകളിലും GIS മാപ്പിങ് പദ്ധതിയുടെ അപ്ഡേഷൻ കരാർ പ്രകാരം മുനിസിപ്പാലിറ്റിയിലെ കെട്ടിടങ്ങളുടെ (വീടുകൾ , വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ചെറുകിട വ്യവസായങ്ങൾ) സർവേ ചെയുന്നതിന് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമലത പെടുത്തിയിരിക്കുന്നു പ്രസ്‌തുത സർവേയുടെ പൂർത്തീകരണത്തിന് വേണ്ടി മുൻനിസിപാലിറ്റിയുടെ ID കാർഡ്, വർക്ക് ഓർഡർ എന്നിവയുമായി എത്തിച്ചേരുന്ന നിയോഗിച്ചിരിക്കുന്ന സർവേ സ്റ്റാഫുകൾക്ക് വിവരങ്ങൾ നൽകി മുനിസിപ്പാലിറ്റിയുടെ GIS മാപ്പിങ് സർവേയുടെ ഭാഗമാകേണ്ടതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു.

വീടിന്റെ സർവേയുമായി ബന്ധപ്പെട്ട്

● വീട് നമ്പർ ( പഴയ നമ്പറും പുതിയ നമ്പറും )

● വീട് നികുതി അടച്ച രസീത്

● റേഷൻ കാർഡ്

● വീട് നിൽക്കുന്ന സ്ഥാനത്തിന്റെ സർവേ നമ്പർ

● ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ

വ്യാപാര സ്ഥാനത്തിൽ ആവശ്യമായ രേഖകൾ

● ലൈസൻസ് നമ്പർ

● നികുതി അടച്ച രസീത്

● കെട്ടിട നമ്പർ

● ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ

എന്നിവ മുൻകൂട്ടി എടുത്തു വെക്കേണ്ടത് ആണ്.

ഏതെങ്കിലും തരത്തിൽ ഉള്ള സംശയങ്ങൾ ഉണ്ടെങ്കിൽ വാർഡ് കൗൺസിലറെ ബന്ധപ്പെടാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ