മമ്പറം : മമ്പറം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൊന്നമ്പത്ത് ചന്ദ്രൻ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു കൂത്തുപറമ്പ് സ്നേഹ നികേതൻ അന്തേവാസികൾക്ക് ഓണക്കോടി വിതരണവും സ്നേഹ വിരുന്നും സംഘടിപ്പിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എ പ്രസന്നന്റെ അധ്യക്ഷതയിൽ പി കെ സതീശൻ, പുതുക്കൂടി ശ്രീധരൻ, തേജസ് മുകുന്ദ്, അഷ്‌റഫ് മമ്പറം രജനീഷ് കക്കോത്ത്, ഒ ദാസൻ, മദർ വിക്റ്റോറിയ, സിസ്റ്റർ ആൽഫിൻ, രാഹുൽദാസ് എന്നിവർ ആശംസകളർപ്പിച്ചു. കെ പ്രകാശൻ സ്വാഗതവും, പി രാജൻ നന്ദിയും പറഞ്ഞു.