തലശ്ശേരി : മാലിന്യമുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിനുകളുടെ ഭാഗമായി തലശ്ശേരി നഗരസഭ പരിധിയിലുള്ള കടൽപ്പാലം, റെയിൽവേ കണ്ണ് പരിസരം എന്നിവ ശുചീകരിച്ചു.സപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ ആണ് സ്വച്ഛത ഹി സേവാ ക്യാമ്പയിൻ.
നഗരസഭാ പരിധിയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആയ കടൽ പാലം, എൻ ടി ടി എഫ് കോളേജ്- തലശ്ശേരി, കോളേജ് ഓഫ് എൻജിനീയറിങ്- തലശ്ശേരി, മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്, , നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഒത്തുചേർന്ന് ശുചീകരിച്ചു.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ കണ്ണിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിന് ഹെൽത്ത് ഇൻസ്‌പെക്ടർ രജിന, അനിൽ കുമാർ, സൗമ്യ, കുഞ്ഞിക്കണ്ണൻ, മുനീർ എന്നിവർ നേതൃത്തം നൽകി.250 ൽ പരം ആളുകൾ പങ്കെടുത്ത് ശേഖരിച്ച അജൈവ മാലിന്യങ്ങൾ കണ്ടിക്കൽ എം സി എഫിലേക്ക് നീക്കം ചെയ്തു .
നഗരസഭ ചെയർപേഴ്സൺ കെഎം ജമുനാറാണി ടീച്ചർ ശുചിത്വ പ്രതിജ്ഞയോടെ ശുചീകരണം ഉദ്ഘാടനം ചെയ്തു.ശുചിത്വ മാലിന്യ സംസ്കരണ സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഫോട്ടോ പോയിന്റ് കൂടി ക്യാമ്പയിൻറെ ഭാഗമായി നഗരസഭ സജ്ജീകരിച്ചു.
വരും ദിവസങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ലിജശ്രീ, രതീഷ് കുമാർ, ദിനേശ്, സുനിൽ കുമാർ, അഷ്‌റഫ്, പ്രദീപ് കുമാർ, ശുചിത്വമിഷൻ വൈ പി അശ്വതി എന്നിവർ നേതൃത്വം നൽകി.ക്ലീൻ സിറ്റി മാനേജർ അജയകുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ നന്ദിയും പറഞ്ഞു.