തലശ്ശേരി: തലശ്ശേരി കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി പിടിയിയിൽ. ചാലിൽ സ്വദേശിനിയും അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദ (37) ആണ് പോലീസ് പിടിയിലായത്. എസ് ഐ ടി കെ അഖിലും സംഘവും നടത്തിയ പരിശോധനയിൽ ആറ് മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു.