Zygo-Ad

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ സഹായം കിട്ടാതെ കിടന്നത് 4 മണിക്കൂർ.


തലശ്ശേരി: തലശ്ശേരിയിൽ റെയിൽവെ ട്രാക്കിനരികിൽ തളർന്നുവീണയാൾ സഹായം കിട്ടാതെ പൊരിവെയിലിൽ കിടന്നത് നാല് മണിക്കൂറോളം. ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ്.

രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി,സഹായിക്കാൻ തുനിയാതെ നൂറുകണക്കിന്പേരാണ് ബാബുവിനെ കടന്നുപോയത്.കഴിഞ്ഞ വ്യായാഴ്ച്ച എറണാകുളത്ത് ഹോട്ടൽ പണി കഴിഞ്ഞ് വരുന്ന വഴിയായിരുന്നു ബാബു. വീണുപോയ ബാബുവിനെ അതുവഴി പോയ നൂറുകണക്കിന് പേർ കണ്ടു. പക്ഷേ ആരും സഹായിച്ചില്ല. വിവരം ആരെയുമറിയിച്ചതുമില്ല. നാല് മണിക്കൂർ വെയിലത്തുരുകി കിടക്കുകയായിരുന്നു ബാബു. പതിനൊന്നരയോടെ റെയിൽവെ എഎസ്ഐ മനോജ് കുമാറും കോൺസ്റ്റബിൽ റിബേഷും പതിവ് പരിശോധനയ്ക്ക് ആ വഴി വന്നപ്പോൾ കണ്ടു. ഓടിച്ചെന്ന് കുടപിടിച്ചു, വെള്ളം കൊടുത്തു. നിർജലീകരണം വന്ന് അവശനായ ബാബുവിനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലാക്കി. തുടർന്ന് ബാബുവന്റെ സഹോദരിയെ വിളിച്ചറിയിച്ചു. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ബാബു ഇപ്പോൾ.

വളരെ പുതിയ വളരെ പഴയ