Zygo-Ad

ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികൾ അഞ്ചര പതിറ്റാണ്ടിനിപ്പുറം ഒത്തു കൂടി.

 


തലശ്ശേരി: ബ്രണ്ണന്‍ കോളേജിലെ ലോജിക്ക് ബാച്ചില്‍ 1969-71 കാലഘട്ടത്തില്‍ പഠിച്ചിറങ്ങിയവര്‍ വീണ്ടും ഒത്തു ചേര്‍ന്നു. 55 വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്നാം വട്ടമാണ് സംഗമം സംഘടിപ്പിച്ചത്. ഹോട്ടല്‍ നവരത്‌ന ആഡിറ്റോറിയത്തിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. മൂന്നാം തവണയാണ് സംഗമം സംഘടിപ്പിക്കുന്നതെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ കുടുംബ സംഗമം ഒരുക്കിയത്. മക്കളും കൊച്ചുമക്കളുമടക്കം നിരവധി പേര്‍ സംഗമത്തിന് എത്തി. മുത്തച്ചന്റെയും മുത്തശ്ശിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഭാഗമായത് പേരകുട്ടികള്‍ക്കും പുതിയ അനുഭവമായി മാറി. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.സുരേഷ് തമ്പി, ഗോപിനാഥ്, കാര്‍ത്ത്യായനി, പ്രസാദ്, വിനോദ് കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ 'ജെന്റര്‍ ഈക്വാലിറ്റി' എന്ന വിഷയത്തില്‍ ഡോ: വീണ ജെ. എസ്, വി.കെ ഷംന എന്നിവര്‍ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ