Zygo-Ad

തലശ്ശേരിയില്‍ മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍.


തലശ്ശേരി: തലശ്ശേരിയില്‍  മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍.പെരളശ്ശേരി ചെറുമാവിലായി സ്വദേശി മിഥുന്‍ മനോജ്, ധര്‍മ്മടം കിഴക്കേ പാലയാടെ ഷിനാസ് കെ കെ, തലശ്ശേരി മാടപ്പീടികയിലെ വിഷ്ണു പി.കെ എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് 12.51 ഗ്രാം എം ഡി എം എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തലശ്ശേരി തലായിയിൽ ഓട്ടോറിക്ഷയിൽ മൂന്നു പേർ  ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  12.51 ഗ്രാം എം ഡി എം എ യും 17 ഗ്രാം കഞ്ചാവുമായ് മൂന്ന് യുവാക്കളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. .പെരളശ്ശേരി ചെറുമാവിലായി സ്വദേശി മിഥുൻമനോജ്.

ധർമ്മടം കിഴക്കേ പാലയാട് സ്വദേശി ഷിനാസ് കെ കെ, തലശ്ശേരി മാടപ്പീടിക സ്വദേശി പി കെ.വിഷ്ണു എന്നിവരെയാണ് എസ് ഐ ടി കെ അഖിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഅറസ്റ്റിലായ മൂന്ന് പേരും നേരത്തെ  മയക്കുമരുന്ന് കേസുകളിൽ പ്രതികൾ ആണ് എന്ന് പോലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ