തലശ്ശേരി: അബുദാബി കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റി നവംബർ 10 നു അബുദാബി ഹുദൈരിയാത്ത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവർ -സീസൺ 3 യുടെ ലോഗോ പ്രകാശനം ഗ്രീൻ ബുക്ക് ടൈപ്പിംഗ് & സ്റ്റുഡിയോയിൽ വെച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സയ്യിദ് അബ്ബാസ് അലി തങ്ങൾ നിർവഹിച്ചു. നവംബർ 10 ന് ഉച്ചക്ക് 2 മണി മുതൽ രാത്രി 11 മണിവരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ഥ കലാകായിക മത്സരങ്ങളും , തലശ്ശേരിയുടെ തനത് രുചിവൈഭവങ്ങളുടെ മത്സരങ്ങളും ഒക്കെ അരങ്ങേറും .
ലോഗോ പ്രകാശന ചടങ്ങിൽ അബുദാബി കെഎംസിസി പ്രസിഡന്റ് ശുകൂർ അലി കല്ലുങ്കൽ, വൈസ് പ്രസിഡന്റമാരായ സാബിർ മാട്ടൂൽ, അഷ്‌റഫ് പൊന്നാനി , റഷീദ് പട്ടാമ്പി , സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ , കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കാദർ കുഞ്ഞിമംഗലം , സെക്രട്ടറി സുഹൈൽ ചങ്ങരോത്ത് എന്നിവർ പങ്കെടുത്തു. ഫൈസൽ ബി എൻ, നൗഷാദ് ഹാഷിം ബക്കർ, അഷ്‌റഫ് പി കെ, ഇർഫാൻ, മുദസ്സിർ, സിയാദ് എന്നിവർ നേതൃത്യം നൽകി.