തലശേരി: കുട്ടിമാക്കൂലിൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ സ്വർണമാല കവർന്നു. തലശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടിമാക്കൂൽ മഠം ബസ് സ്റ്റോപ്പിനു സമീപം ബസിറങ്ങി നടന്നു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ മാലയാണു ബൈക്കിലെത്തിയ സംഘം കവർന്നത്.
ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. ബസിറങ്ങി മൂന്ന് സ്ത്രീകൾ കൂട്ടമായി നടന്നു നീങ്ങവെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് നാലുപവൻ വരുന്ന മാല കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് തലശേരി പോലീസ് എത്തി അന്വേഷണം തുടങ്ങി