Zygo-Ad

കതിരൂർ മേഖലയിൽ വയോധികൻ ഉൾപെടെ 4 പേർക്കു കുറുക്കൻ്റെ കടിയേറ്റു.


കതിരൂർ: കതിരൂർ, കോട്ടയം മേഖലകളിൽ ഭീതി വിതച്ച് കുറുക്കൻ. കുററിക്കാടുകളും, കുന്നിൻ പുറങ്ങളും വിട്ട് ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിൽ എത്തി പരക്കം പാഞ്ഞു കടിക്കുകയാണ്.ഏറ്റവും ഒടുവിലായി കതിരൂരിനടുത്ത കോട്ടയം പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽ നിന്നും കുറുക്കൻ്റെ കടിയേറ്റ പരിക്കുകളോടെ വയോധികൻ ഉൾപെടെ 4 പേർ കുത്തിവെപ്പ് ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തി.സോപാനം വീട്ടിൽ രാജൻ മാസ്റ്റർ (72 ),ചൈതന്യയിൽ ദിനേശൻ ( 52 ),കാർത്തോടി രാജീവൻ (53], കെ.ഭാസ്കരൻ(52) എന്നിവർക്കും നിലാവ് വീട്ടിൽ ഷൽവിനയുടെ ഏതാനും വളർത്തുനായ്ക്കൾക്കും കുറുക്കന്റെ കടിയേറ്റു.സാധാരണയായി രാത്രിയിൽ മാത്രം മറവിൽ നിന്നും പുറത്തിറങ്ങി ഇരതേടുന്ന കുറുക്കന്മാർ രാപകൽ ഭേദമില്ലാതെ നാട്ടിലിറങ്ങി കണ്ണിൽ കണ്ടതിനെയെല്ലാം കടിക്കുന്നത് ഈയ്യിടെ പതിവായിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ