Zygo-Ad

പുസ്തക പൂക്കാലത്തിലേക്ക് പുസ്തകവുമായി എഴുത്തുകാർ.


തലശ്ശേരി:പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ അത്തം മുതൽ തിരുവോണം വരെ സംഘടിപ്പിക്കുന്ന  പുസ്തക പൂക്കാലം എന്ന പുസ്തകശേഖരണ പരിപാടിയുടെ ഭാഗമായി തലശ്ശേരിയിലെ എഴുത്തുകാർ തങ്ങളുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങൾ തലശ്ശേരി ഓപ്പൺ ബുക്സിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് വായനശാല ഭാരവാഹികൾക്ക് കൈമാറി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം നിർവഹിച്ചു ടി. കെ ഡി മുഴപ്പിലങ്ങാട്,ഡോ : ടി കെ അനിൽകുമാർ, എ വി രത്നകുമാർ, സി.കെ രാജലക്ഷ്മി, രാജേഷ് പനങ്ങാട്ട്, പി.പ്രമീള, ലതീഷ് കീഴല്ലൂർ, പി.കൃഷ്ണപ്രസാദ്, എം.കെ മറിയു, ഉത്തമരാജ് മാഹി, സി. വി രവീന്ദ്രൻ, ഡോ: കെ. വി ശശിധരൻ, പി കൃഷ്ണപ്രസാദ്, ശ്യാമള വിജയൻ, കബീർ ഇബ്രാഹിം, വിമൽ മാഹി, കെ.പി.ലത്തീഫഎന്നിവർ തങ്ങളുടെ പുസ്തകൾ കയ്യൊപ്പ് ചാർത്തി വായനശാലക്ക് നൽകി. വായനശാല ഭാരവാഹികളായ അഡ്വ. വി. പ്രദീപൻ, കെ.പി.രാമകൃഷ്ണൻ വിപ്രസാദ്, കെ. വിമല,സരിതരാജേഷ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.കേരളത്തിൽ ആദ്യമായാണ് ഒരു വായനശാല എഴുത്തുകാരുടെ കയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ ശേഖരിക്കുന്നത്. അത്തം ദിനത്തിൽ എം.മുകുന്ദൻ പുസ്തകം നൽകി കൊണ്ട് പുസ്തകപൂക്കാലത്തിന് തുടക്കം കുറിച്ചു.

വളരെ പുതിയ വളരെ പഴയ