Zygo-Ad

ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിൽ ഗതാഗതക്രമീകരണം.


തലശ്ശേരി : ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തലശ്ശേരിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന് സംഗമം കവലയിൽ നിന്നും മുകുന്ദ്മല്ലർ റോഡിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.സ്കൂൾ മൈതാനങ്ങൾ അവധിക്കാലത്ത് പാർക്കിങ്ങിനായി പ്രയോജനപ്പെടുത്തും. കോട്ട പരിസരം, ടൗൺ ഹാൾ മൈതാനം, ബാങ്ക് ഓഡിറ്റോറിയത്തിന് മുൻവശം, സദാനന്ദപൈ പെട്രോൾ പമ്പിനു സമീപം, ട്രഷറിക്ക് മുൻവശം, കായ്യത്ത് പള്ളിക്കു സമീപമുള്ള മൈതാനം, ചിറക്കര മൈതാനം എന്നിവ ഉപയോഗപ്പെടുത്തും.

വളരെ പുതിയ വളരെ പഴയ