തലശേരിക്കടുത്ത് മാടപ്പീടികയിലെ സി.പി.എം. പ്രവർത്തകനായിരുന്ന കെ.പി.ജിജേഷിനെ (25) ബി.ജെ.പി. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.വിനോദ് കുമാർ ചമ്പളോനെ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ഇതോടെ കേസിൻ്റെ വാചാരണ നടപടികൾക്ക് തുടക്കമാവും. 2008 സപ്‌തംമ്പർ 26 ന് രാത്രി പതിനൊന്നര യോടെ മാടപ്പീടിക കള്ള്ഷാപ്പിനടുത്ത് വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ബി.ജെ.പി. പ്രവർത്തകരായ ടെമ്പിൾ ഗേറ്റിലെ ശ്രീരാഗിൽ ഷിനോജ് (34) പെരിങ്ങാടിയിലെ മഠത്തിൽ പ്രതീ ഷ് (34) പള്ളൂരിലെ മണ്ടോത്ത് വീട്ടിൽ എം.ജി.സനേഷ് (43) പെരിങ്ങാടിയിലെ പറമ്പത്ത് വീട്ടിൽ പി.ഷജേഷ് (44) പന്തക്കലിലെ കുട്ടമ്പള്ളി വീട്ടിൽ രജീഷ് (39) മണ്ടി കണ്ടി വീട്ടിൽ എ.സുനിൽകു മാർ (48) പിലാക്കണ്ടി വീട്ടിൽ പി.കെ. ദിനേശൻ (48) ചെമ്പ്ര സ്വദേശി കളായ വിക്രം ചാലിൽ വി.കെ.സന്തോഷ് (39) പാർവ്വതി നിലയത്തിൽ പ്രദീഷ് കുമാർ (38), വള്ളിൽ ജിജേഷ് (39)
കൈലാസ മന്ദിരത്തിൽ തൃജേഷ്
(38), പാറാൽ എമ്പ്രാന്റവിട
സുബീഷ് എന്ന കുപ്പി സുബീഷ് (42) എന്നിവരാണ് കേസിലെ പ്രതികൾ. ഡി.വൈ.എസ്.പി.യു. പ്രേമനാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മറ്റ് പോലീസ് ഓഫീ സർമാരായ കെ.പി. ഫിലിപ്പ്, പി.പി. സദാനന്ദൻ, പ്രിൻസ് അബ്രഹാം, കെ.വി.സന്തോഷ് കുമാർ, കെ.പി.സുരേഷ്,എൻ.പി. ബാലകൃഷ്ണൻ, എം.സി. കുഞ്ഞി മൊയ്‌തീൻ, വി.ദേവരാജൻ, കെ.മുരളീധരൻ, വി.കെ.പ്രഭാകരൻ, കെ.പി.അബ്ദുറഹ്മാൻ, ടി.പി. ബാലൻ, ടി.പി. പ്രേമരാജൻ, സി. മോഹനൻ, സൈന്റിഫിക്ക് വിദഗ്ദരായ എൻ.ആർ. ബുഷാ ബീഗം, കെ.വി.ശ്രീവിദ്യ, മോളിജോർജ്, പോലീസിൽ പരാതി നൽകിയ കെ.വി.അജേഷ് സി.പി.ഷാജി, പി.വി.പ്രസൂൺ, കെ.വി.രാഗേഷ്, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പാറാലിലെ താഴെ കുനിയിൽ ബാഹുലേയന്റെ വീട്ടിൽ സഹോ ദരിയുടെ വിവാഹത്തലേന്ന് പങ്കെടുത്ത് വീട്ടിലേക്ക് വരുമ്പോൾ മൂന്ന് ബൈക്കുകളിലാ യി എത്തിയ പ്രതികൾ ജിജേഷിനെ മാരകായുധങ്ങളോടെ വെട്ടി കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്.